26.2 C
Kollam
Friday, October 17, 2025
HomeNewsശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് , എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് , എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

- Advertisement -

കേരളത്തിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് (ജൂൺ 26) കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ , മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന മഴ സാധ്യതയുള്ള ജില്ലകളിൽ നദികൾ കരകവിഞ്ഞൊഴുകാനുള്ള സാധ്യതയും മണ്ണിടിച്ചിലിന്റെ സാധ്യതയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത കാലാവസ്ഥയെ തുടർന്ന് തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments