25 C
Kollam
Friday, August 29, 2025
HomeNewsCrimeഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

ഒമാനിലെ തലസ്ഥാനമായ മസ്കറ്റിൽ അനാചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 21 പേര്‍ ഈജിപ്ത് സ്വദേശികളും, 10 പേര്‍ ഇറാനിയൻ സ്വദേശികളും, 8 പേർ പാകിസ്താനിൽ നിന്നുമുള്ളവരുമാണ്.കൂടാതെ തായ്‌ലൻഡ്, ഉസ്‌ബെക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ സ്വദേശിനികളും ഉൾപ്പെടുന്നു.

അറസ്റ്റിലായ സ്ത്രീകൾക്ക് ഒമാനിലെ ശിക്ഷാനിയമ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 100 മുതൽ 300 ഒമാനി റിയാൽ വരെയുള്ള പിഴയും അടയ്ക്കേണ്ടി വരും. പ്രദേശത്തെ ആചാരങ്ങളും സമൂഹ മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്, കൂടാതെ നിയമ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments