28.3 C
Kollam
Wednesday, October 15, 2025
HomeNewsCrimeപൊറോട്ട നൽകാത്തതിന് കടയുടമയെ തലയ്ക്കടിച്ച കേസ്; ഒളിവിലായിരുന്ന ഒരു യുവാവ് കൂടി അറസ്റ്റിൽ

പൊറോട്ട നൽകാത്തതിന് കടയുടമയെ തലയ്ക്കടിച്ച കേസ്; ഒളിവിലായിരുന്ന ഒരു യുവാവ് കൂടി അറസ്റ്റിൽ

- Advertisement -

കിളികൊല്ലൂരിൽ പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ. കരിക്കോട് സ്വദേശി മുഹമ്മദ്‌ റാഫി ആണ് പിടിയായത്. ഒന്നാം പ്രതി മങ്ങാട് സ്വദേശി നിഖിലേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഘം മുക്കിലെ സെന്റ് ആന്റണി ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്. പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അമൽ കുമാറിന്റെ പരാതിയിലാണ് ഒളിവിലായിരുന്ന പ്രതികളെ കിളിക്കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments