25.8 C
Kollam
Wednesday, July 16, 2025
HomeNewsമെസ്സി കേരളത്തിലേക്ക് വരുന്നതിൽ അനിശ്ചിതത്വം; ചൈനയിലും ഖത്തറിലും ടീം കളിക്കുമെന്ന് അർജന്‍റീനയിലെ മാധ്യമങ്ങള്‍

മെസ്സി കേരളത്തിലേക്ക് വരുന്നതിൽ അനിശ്ചിതത്വം; ചൈനയിലും ഖത്തറിലും ടീം കളിക്കുമെന്ന് അർജന്‍റീനയിലെ മാധ്യമങ്ങള്‍

- Advertisement -
- Advertisement - Description of image

ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും,
ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ മാധ്യമങ്ങൾ പുതുതായി റിപ്പോർട്ട്‌ ചെയുന്നത്. ഒക്ടോബറിൽ ചൈനയിൽ രണ്ട് മൽസങ്ങൾ കളിക്കാൻ ധാരണ ആയതായി, അർജന്‍റീന ടീമിന്‍റെ എല്ലാ മത്സരവേദികളിലും എത്താറുള്ള പ്രശസ്ത റിപ്പോർട്ടർ ഗാസ്റ്റൻ എഡുൽ ട്വീറ്റ് ചെയ്തു. ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്.

നവംബറിൽ ആഫ്രിക്കയിൽ അംഗോളോയ്‌ക്കെതിരെ സൗഹൃദ മത്സരം കളിച്ചതിനു ശേഷം ടീം ഖത്തറിലെ മത്സരത്തിനായി പോകാൻ സാധ്യത ഉണ്ടെന്നും എഡുൽ പറയുന്നു. ഈ രണ്ട് മത്സരങ്ങൾക്കുള്ള വ്യകതമായ പദ്ധതി അർജന്‍റീന ഫുട്ബോൾ അസോസിയേഷന് മുന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ല

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments