25.4 C
Kollam
Monday, July 21, 2025
HomeEducationസിവിൽ സർവീസ് പരീക്ഷ; കൊല്ലത്തിന് 47ാം റാങ്കിൻ്റെ തിളക്കം,കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ...

സിവിൽ സർവീസ് പരീക്ഷ; കൊല്ലത്തിന് 47ാം റാങ്കിൻ്റെ തിളക്കം,കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം നേടി

- Advertisement -
- Advertisement - Description of image

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ മലയാളി തിളക്കത്തിലൊരാളായി 47ാം റാങ്ക് നേടി കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനായതിൽ വലിയ സന്തോഷമെന്ന് നന്ദന സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. 2022ൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് പാസ്സായ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്.

ആദ്യത്തെ ശ്രമം 2023 ൽ നടത്തിയെങ്കിലും പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 2024ലെ ശ്രമത്തിലാണ് മികച്ച വിജയം നന്ദനയെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെ ഫോർചൂൺ അക്കാദമിയിലായിരുന്നു നന്ദനയുടെ സിവിൽ സർവീസ് പരിശീലനം. എല്ലാ ക്ലാസുകളും കൃത്യമായി അറ്റന്റ് ചെയ്തെന്ന് നന്ദന പറയുന്നു.

അതേ സമയം ഇത്രയും മികച്ച നേട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന കൂട്ടിച്ചേർത്തു. മെയിൻ പരീക്ഷയും ഇന്റർവ്യൂവും എങ്ങനെ ആയിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എങ്ങനെയെങ്കിലും ലിസ്റ്റിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ റാങ്ക് പ്രതീക്ഷിച്ചില്ല. ചെറുപ്പത്തിൽ ഈ എക്സാമിനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ഒന്നും ചെയ്തിരുന്നില്ല.

കോളേജിന് ശേഷമാണ് സിവിൽ സർവീസ് പരിശീലനം നടത്തുന്നത്. പല സിവിൽ സർവീസ് ഉദ്യോഗസ്ഥരും പ്രചോദനമായിട്ടുണ്ട് എന്നല്ലാതെ പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയാനില്ലെന്നും നന്ദന പറയുന്നു. മാതാപിതാക്കളും ഇത്തരം മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments