25.9 C
Kollam
Monday, July 21, 2025
HomeNewsCrimeമദ്യലഹരിയിൽ വീടിന് തീയിട്ടു യുവാവ് മരിച്ചു; പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ

മദ്യലഹരിയിൽ വീടിന് തീയിട്ടു യുവാവ് മരിച്ചു; പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ

- Advertisement -
- Advertisement - Description of image

പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് മരിച്ചു. ഇളകൊള്ളൂർ ചിറ്റൂർമുക്ക് പാറപ്പള്ളിൽ സോമൻ നായരുടെ മകൻ മനോജ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീട് കത്തുന്നതു കണ്ട് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്നും ഫയർഫോഴ്സും, പൊലീസും എത്തി തീ അണച്ചെങ്കിലും വീടിനുള്ളിൽ മനോജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവ സമയം വീട്ടിൽ പിതാവ് സോമൻ നായരും, മാതാവ് വനജയും ഉണ്ടായിരുന്നെങ്കിലും ഇവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അംഗവൈകല്യമുള്ള വ്യക്തിയാണ് മനോജ്. മദ്യലഹരിയിൽ മനോജിന്റെ വീട്ടിൽ വഴക്ക് പതിവാണെന്ന് അയൽക്കാർ വിശദമാക്കുന്നത്. ഇന്നലെ രാത്രിയും വഴക്കുണ്ടായിരുന്നു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തിറങ്ങി, പിന്നാലെ ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നുവെന്നാണ് അയൽക്കാരൻ പ്രതികരിച്ചത്.

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് ബലം നൽകുന്നതാണ് അയൽക്കാരുടെ പ്രതികരണങ്ങൾ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. ഫോറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാകുമ്പോൾ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. അതേസമയം സംഭവം നടക്കുമ്പോൾകുടുംബാംഗങ്ങളെല്ലാം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് അയൽക്കാരി ശാരദ പ്രതികരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments