യുപിയിൽ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി നാല് കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം അലിഗഢിൽ ഒരു യുവതി തന്റെ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി ദിവസങ്ങൾക്ക് ശേഷമാണ് ഉത്തർപ്രദേശിൽ നിന്ന് സമാനമായ മറ്റൊരു സംഭവം പുറത്ത് വന്നിരിക്കുന്നത്. യുപിയിലെ ബദൗൺ സ്വദേശിനി മംമ്ത എന്ന സ്ത്രീയാണ് തന്റെമകളുടെ ഭർതൃപിതാവായ ശൈലേന്ദ്രയോടൊപ്പം ഒളിച്ചോടി പോയത്.
