മത്സ്യ ബന്ധനത്തിനിടയിൽ മത്സ്യ തൊഴിലാളി വള്ളത്തിൽ നിന്നും അഷ്ടമുടി കായലിൽ വീണ് മരിച്ചു.
ചവറ തെക്കും ഭാഗം വടക്കും ഭാഗം കൈതക്കൂട്ടത്തിൽ, (സെന്റ് ആന്റണിസ് ഭവനം )സുനിൽ(36)ആണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി 11.30 നായിരുന്നു സംഭവം. ചവറയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
തെക്കും ഭാഗം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.. സംസ്കാരം 20ന് രാവിലെ 10 മണിക്ക് പാവുമ്പ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ.ഭാര്യ – സിബി ജോസഫ്. പിതാവ്: പരേതനായ മാനുവൽ മാതാവ്:അൽഫോൻ.സസഹോദരൻ:ബോണി ആന്റണി.
