26.5 C
Kollam
Wednesday, October 15, 2025
HomeNewsകാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; തിരുവനന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്

കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; തിരുവനന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്

- Advertisement -

ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ എൽഎൽബി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്. മണലിമുക്കിൽ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാവുകയായിരുന്നു.
അതുലിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മാർത്താണ്ഡവർമ പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്കൂബ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments