23.9 C
Kollam
Wednesday, January 14, 2026
HomeNewsറോളർ സ്കേറ്റിംഗ്, റോൾ ബോൾ കായിക ഇനങ്ങളുടെ സമ്മർ കോച്ചിങ് ക്യാമ്പ്; ഏപ്രിൽ 7...

റോളർ സ്കേറ്റിംഗ്, റോൾ ബോൾ കായിക ഇനങ്ങളുടെ സമ്മർ കോച്ചിങ് ക്യാമ്പ്; ഏപ്രിൽ 7 മുതൽ

- Advertisement -

കൊല്ലം അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റിട്യൂട്ടിലും പുന്തലത്താഴം S M D പബ്ലിക് സ്കൂളിലും നടത്തിവരുന്ന റോളർ സ്കേറ്റിംഗ്, റോൾ ബോൾ എന്നീ കായിക ഇനങ്ങളുടെ സമ്മർ കോച്ചിങ് ക്യാമ്പ് പുന്തലത്താഴം S M D പബ്ലിക് സ്കൂളിലെ റോൾ ബോൾ ഇൻഡോർ കോർട്ടിൽ 07-04-2025 തിങ്കളാഴ്ച്ച വൈകിട്ട് 5.30 ന് ആരംഭിക്കും.

1. കൊല്ലം അഡ്വഞ്ചർ സ്പോർട്ട് അക്കാഡമിയുടെ നേതൃത്വത്തിൽ കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റിട്യൂട്ടിലും പുന്തലത്താഴം S M D പബ്ലിക് സ്കൂളിലും റോളർ സ്കേറ്റിംഗ്, റോൾ ബോളും പരിശീലനം നടത്തിവരുന്നു

2. കേരളത്തിലെ മികച്ച പരിശീലകർ നൽകുന്ന ചിട്ടയായ പരിശീലനം

3. കേരളത്തിലെ ആദ്യത്തെ ഇൻഡോർ റോൾ ബോൾ കോർട്ട് ആണ് S M D പബ്ലിക് സ്കൂളിൽ ഉള്ളത്.

4. അഡ്വഞ്ചർ സ്പോർട്ട്സ് അക്കാദമിയിലെ ഒട്ടനവധി കുട്ടികൾ റോൾബാളിൽ നാഷണലിൽ മെഡലുകൾ നേടിയിട്ടുണ്ട് 2024-25 വർഷത്തിൽ ഈ അക്കാദമിയുടെ 20 ൽ പരം കുട്ടികൾ വിവിധ കാറ്റഗറികളിൽ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്

5. റോളർ സ്കേറ്റിംഗിലും ഈ അക്കാഡമിയിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ളത്

6. 07-04-2025 മുതൽ 2 മാസക്കാലമാണ് സമ്മർ കോച്ചിങ് ക്യാമ്പ്

7. ഈ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് കൊണ്ട് M B B S, എഞ്ചിനീയറിംഗ്, B.ed തുടങ്ങി ഒട്ടനവധി കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്

വാർത്താ സമ്മേളനത്തിൽ Dr കെ രാമഭദ്രൻ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്, ശ്രീകുമാർ ജെ അഡ്വഞ്ചർ സ്പോർക്സ് അക്കാദമി ട്രെഷറർ, ഇരട്ടക്കുളത്ത് സുരേഷ് അഡ്വഞ്ചർ സ്പോർട്ട് അക്കാദമി വൈസ് പ്രസിഡന്റ്, ഷിജു എസ് അഡ്വഞ്ചർ സ്പോർട്ട് അക്കാദമി ജോയിന്റ് സെക്രെട്ടറി എന്നിവർ പങ്കെടുത്തു.
Mob: 9446018910, 9387267274

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments