24.2 C
Kollam
Saturday, July 26, 2025
HomeEntertainmentകൊല്ലം സമ്മർ എക്സ്‌പോ മാർച്ച് 30 മുതൽ മെയ് 13 വരെ; ചരിത്രത്തിൽ ആദ്യമായ്...

കൊല്ലം സമ്മർ എക്സ്‌പോ മാർച്ച് 30 മുതൽ മെയ് 13 വരെ; ചരിത്രത്തിൽ ആദ്യമായ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുടെയും റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ

- Advertisement -
- Advertisement - Description of image

ചരിത്രത്തിൽ ആദ്യമായ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുടെയും റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന മായിക കാഴ്‌ചകളുടെ വിനോദവിസ്‌മയമാണ് കൊല്ലം സമ്മർ എക്സ്‌പോയിലുള്ളത് (KOLLAM SUMMER EXPO).

എക്സ്‌പോ ആശ്രാമം മൈതാനത്തു 2025 മാർച്ച് 30 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ആരംഭിക്കുകയാണ്. എക്സ്‌പോ മെയ് 13 വരെ നീണ്ട് നിൽക്കും. ഇന്ത്യയിൽ ആദ്യമായി ഹ്യൂമനോയിഡ് (humanoid) പ്രകടനങ്ങളും റോബോട്ടുകളുടെ പ്രദർശനവും പ്രകടനങ്ങളും ഈ എക്സ്പോയുടെ പ്രധാന ആകർഷണമാണ്.

ഭൂമി അടക്കിവാണിരുന്ന ദിനോസറുകളുടെ ലോകം അനുഭവവേദ്യമാക്കുന്ന റോബോട്ടിക് ജുറാസിക് പാർക്ക്, ഭൂമി അടക്കി വാഴാൻ പോകുന്ന റോബോട്ടുകളുടെ മായിക പ്രപഞ്ചം, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ റിയാലിറ്റി ഡും തീയേറ്റർ തുടങ്ങി അനവധി മായിക കാഴ്‌ചകളാണ് എക്‌സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തതും ഏറ്റവും വലുതുമായ ത്രീ സിക്സ്റ്റി ഡിഗ്രി സൂപ്പർ റിയാലിറ്റി പ്രദർശനമാണ് എക്സ്‌പോയിലൂടെ സമർപ്പിക്കുന്നത്.

പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അഗ്രി ടെക് ഗ്രീൻ ടെക്നോളജി & കൺസൾട്ടൻസി സർവീസ് എന്ന സ്ഥാപനവും റഷ്യൻ കമ്പനിയായ ഫുൾഡോം പ്രൊ ചേർന്നാണ് ഇത്തരത്തിലൊരു എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. എക്സ്പോയോട് അനുബന്ധിച്ചു അതി വിശാലമായ വ്യാപാര-വാണിജ്ജ്യ മേള, ഫുഡ് കോർട്ട്, ഗെയിം സോൺ, കിഡ്സ് അമ്യൂസ്മെൻ്റ് പാർക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

50 പേരിൽ കുറയാത്ത ഗ്രൂപ്പുകളായി എത്തുന്ന സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കു ടിക്കറ്റ് നിരക്കിൽ 50% ഡിസ്‌കൗണ്ട് ഏർപ്പടുത്തിയിരിക്കുന്നു.

എക്സ്പോ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയും ശനി ഞായർ മറ്റു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയും പ്രവർത്തിക്കുന്നതാണ്.

പത്രസമ്മേളനത്തിൽ മാനേജർ പ്രകാശ് കുമാർ, മാനേജിംഗ് പാർട്ണർ മുഹമ്മദ് ഇർഷാദ് എന്നിവർ പങ്കെടുത്തു

ബന്ധപ്പെടേണ്ട നമ്പർ: 9747964954, 8086041676, 7306 513972

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments