കത്തോലിക്കാ സഭയുടെ കൊല്ലം രൂപത പ്രഥമ തദ്ദേശ,മെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിൻ്റെ നാമധേയത്തിലുള്ള ദേശീയതല അന്തർ കലാലയ പ്രബന്ധാവതരണം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ 2025 മാർച്ച് 28 വെള്ളിയാഴ്ച നടത്തുന്നു. കോളേജ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ‘സാമൂഹിക മാധ്യമങ്ങളും യുവാക്കളുടെ തൊഴിലവസരങ്ങളും;സാധ്യതകൾ വെല്ലുവിളികൾ’ എന്നതാണ് വിഷയം.
ഉദ്ഘാടനം രാവിലെ 9 മണിക്ക് ബിഷപ്പ് ജെറോം കോളേജ് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ബിഷപ്പ് ജെറോം അനുസ്മരണപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ വിഷയാവതരണം നടത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന പ്രബന്ധത്തിന് 10000 രൂപയും എവർറോളിംങ് ട്രോഫിയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 8000, 5000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.
വാർത്താസമ്മേളനത്തിൽ പ്രൊഫ: ഡോ: സിന്ധ്യ കാതറിൻ മൈക്കിൾ,ഡോ:സിനിലാൽ ബി, ഡോ: കാർത്തിക എസ്. ബി,ഡോ: സൊഷീന നാഥൻ എന്നിവർ പങ്കെടുത്തു.
