മാർച്ച് 30 ന് സംസ്ഥാനം “സിറോ വേസ്റ്റ്” എന്ന ആശയത്തിലെത്തുകയാണ് ലക്ഷ്യം.ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടത്തുന്ന ‘വൃത്തി – 2025: ദി ക്ലീന്‍ കേരള കോണ്‍ക്ലേവ്’ പരിപാടിയുടെ ഭാഗമാണിത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഇതര ഏജന്‍സികളുടെയും സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി ഡി. സനല്‍ പ്രേം അധ്യക്ഷനായി.ശുചിത്വ മിഷന്‍ മാസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍ തൊടിയൂര്‍ രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ. അനില്‍കുമാര്‍, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സി. ഷൈനി, പ്രസ് ക്ലബ് ട്രഷറര്‍ എസ്. കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
