26.3 C
Kollam
Tuesday, October 14, 2025
HomeMost Viewedകര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു; ചിത്രദുര്‍ഗ എസ്‌ജെഎം നഴ്‌സിങ് കോളജിലെ ഒന്നാം...

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു; ചിത്രദുര്‍ഗ എസ്‌ജെഎം നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾ

- Advertisement -

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്‌ജെഎം നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്ത് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments