2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്ക്കാരങ്ങൾ അഞ്ച് കലാലയങ്ങൾക്ക്. പാലക്കാട് വിക്ടോറിയ കോളേജിൻ്റെ “തുരുത്ത് ” എന്ന മാസികയ്ക്ക് ഒന്നാം സ്ഥാനവും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം എറണാകുളം ഗവ. ലോ കോളേജിൻ്റെ മാഗസിൽ “പറ്റ്ലർ”ക്കും മലപ്പുറം കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളേജിൻ്റെ “ചെലപ്പധികാരം”മാഗസിനും കരസ്ഥമാക്കി. അതേപോലെ, കോഴിക്കോട് ജെ ഡി ടി ഇസ്‌ലാം കോളേജ് ഓഫ് ആർട്ട്സ് ആൻ്റ് സയൻസിൻ്റെ മാഗസിൻ “ഫൂർഖത് ” ഉം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൻ്റെ മാഗസിൻ ” ഇന്ത്യ ദാറ്റ് ഈസ് ഭാരത് ” ഉം സമ്മാനം കരസ്ഥമാക്കി.
വാർത്താ സമ്മേളനത്തിൽ അക്കാദമി ചെയർമാൻ ആർ എസ് ബാബുവും പ്രസ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി പ്രേമും പങ്കെടുത്തു.
