29.3 C
Kollam
Saturday, April 19, 2025
HomeNewsഅയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ഫെബ്രുവരി 2 മുതൽ 9 വരെ

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ഫെബ്രുവരി 2 മുതൽ 9 വരെ

- Advertisement -
- Advertisement -

113 -ാമത് പരിഷത്തിൻ്റെ ഉത്ഘാടനം പമ്പാ നദി മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവ്വഹിക്കും. അയ്യപ്പഭക്ത സമ്മേളനം ഗോവാ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും വനിതാ സമ്മേളനം പ്രീതി നടേശനും ഉത്ഘാടനം ചെയ്യും.സമാപന സമ്മേളനം സി വി ആനന്ദബോസ് ഉത്ഘാടനം ചെയ്യും.

ഫെബ്രുവരി 5 ബുധനാഴ്ച വൈകിട്ട് 4 ന് ഹിന്ദു ഏകതാസമ്മേളനം ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉത്ഘാടനം ചെയ്യും. പെരുകുളം ചെങ്കോൽ ആധീനം ശിവപ്രകാശ മഹാ സന്നിധി സ്വാമികൾ, ചിദാനന്ദപുരി മഹാരാജ്, ചിദാനന്ദ ഭാരതി സ്വാമികൾ തുടങ്ങി ഭാരതത്തിലെ സന്യാസി ശ്രേഷ്ഠർ,മതപണ്ഡിതർ, പ്രഗൽഭ വാഗ്മികൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

കൂടാതെ,മതപാഠശാല -ബാലഗോകുല സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം,ആചാര്യ അനുസ്മരണ സമ്മേളനം എന്നീ കാര്യക്രമങ്ങളിൽ പ്രമുഖ സന്യാസി ശ്രേഷ്ഠന്മാർ, മതപണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments