24.4 C
Kollam
Friday, January 30, 2026
HomeEntertainmentഓർകാസ് കഥകളി ആസ്വാദക സമിതി ഏഴാം വർഷത്തിലേക്ക് ; ഓച്ചിറയിൽ കഥകളിക്കായി ഒരാസ്ഥാനം

ഓർകാസ് കഥകളി ആസ്വാദക സമിതി ഏഴാം വർഷത്തിലേക്ക് ; ഓച്ചിറയിൽ കഥകളിക്കായി ഒരാസ്ഥാനം

- Advertisement -

പ്രമുഖ കഥകളി സംഗീതജ്ഞനായിരുന്ന ഓച്ചിറ രാഘവൻപിള്ളയുടെ നാമധേയത്തിൽ ഓച്ചിറ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കഥകളി ആസ്വാദക സമിതി (ORKAS) അതിന്റെ ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്.

ഓർകാസിന്റെ 6-ാം വാർഷികാഘോഷോ ദ്ഘാടനവും 7-ാം വർഷ പ്രവർത്തനോദ്ഘാട നവും 2025 ഫെബ്രുവരി 02 ഞായറാഴ്‌ച പ്രമുഖ നർത്തകിയും ആസ്റ്റർ മെഡ്‌സിറ്റിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് & റോബോട്ടിക് സർജനും മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന്റെ മകളുമായ ഡോ. മായാദേവി കുറുപ്പ് നിർവ്വഹിക്കും. പ്രമുഖ ചരിത്ര ഗവേഷകനായ എം.ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തദവസരത്തിൽ 2024 ലെ ഓർകാസ് പുരസ്‌കാര സമർപ്പണം നടക്കും. തുടർന്ന് സന്താനഗോപാലം മേജർ സെറ്റ് കഥകളിയും ഉണ്ടായിരിക്കും.

ഓർകാസിന്റെ നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനാൽ അന്നേദിവസം ഉച്ചയ്ക്ക് ശേഷം 3.00 ന് നടക്കുന്ന പൊതു യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള
ഭരണസമിതി തെരഞ്ഞെടുപ്പും ഉണ്ടായിരിക്കും.

തേവലക്കര പള്ളിയിൽ പരിശുദ്ധ മാർ ആബോ പിതാവിൻ്റെ ഓർമ്മ പെരുന്നാൾ; ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ

വൈസ് പ്രസിഡന്റ് സി.ആർ. പ്രഭ,,പ്രൊഫ.പി.രാധാകൃഷ്ണക്കുറുപ്പ്, നന്ദകുമാർ വള്ളിക്കാവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments