സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടനം ജനുവരി 30ന്.
ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം മെത്രാസനത്തിന് വേണ്ടി അരമനയോട് ചേർന്ന് പുതുതായി വിലയ്ക്ക് വാങ്ങിയ വസ്തുവിൽ ശതോത്തര സുവർണ്ണ ജൂബിലി സ്‌മാരക മന്ദിരത്തിൻ്റെ നിർമ്മാണം,
കൊല്ലം അരമന കെട്ടിടത്തിലുള്ള പരി. മാത്യൂസ് ദ്വിതീയൻ ബാവയുടെ ജന്മശതാബ്ദി കെട്ടിടത്തിൽ മെത്രാസനത്തിലെ വിവിധ ആത്മീയ സംഘടനകളുടെ മെത്രാസന ഓഫീസുകൾ ക്രമപ്പെടുത്തി സംഘടനകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുസജ്ജവുമാക്കുക,ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി മെത്രാസനത്തിലെ പള്ളികളിലുള്ള നിർദ്ധനരായ ക്യാൻസർ രോഗികൾക്കുവേണ്ടിയുള്ള പ്രതിമാസം ചികിത്സാ ധനസഹായ പദ്ധതി എന്നിവ നടപ്പിലാക്കും.
ഉദ്ഘാടന-പ്രഖ്യാപന സമ്മേളനം പരി. മാത്യൂസ് ദ്വിതീയൻ ബാവായുടെ 110-ാം ജന്മദിനം കൂടിയായ 2025 ജനുവരി 30ന് ആരംഭിച്ച് മെത്രാസന രൂപീകരണത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ജൂൺ 14ന് വിപുലമായ ചടങ്ങുകളോടെ സമാപിക്കത്തക്ക നിലയിൽ ക്രമീകരിക്കുകയാണ്.
ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊല്ലം അത്രപ്പാലത്താലിൽ, വാദ് 2016 ജനുവന 30 വ്യാഴാഴ്ച രാവിലെ 7.00 മണിക്ക് അഭി.മെത്രാസന മെത്രാപ്പോലീത്ത തിരുമേനി വി.കുരവാണി അർപ്പിക്കും. വൈകിട്ട് 3.30ന് ശതോത്തര സുവർണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാന കർമ്മം; 3.45 ന് ഡോ. ജോസഫ് ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷത യിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം കൊട്ടാരക്കര-പുനലൂർ മെത്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ മെത്രാസനത്തിൻ്റെ ചരിത്രാവലോകനം സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ.സജി അമയിൽ നിർവ്വഹിക്കും. ലോഗോ പ്രകാശനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് , ചാരിറ്റി ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ, ഫണ്ട് സമാഹരണ ഉദ്ഘാടനം സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ആശംസാ പ്രസംഗങ്ങൾ റോണി വർഗ്ഗീസ് (സഭാ അൽമായ ട്രസ്റ്റി) അഡ്വ.സവാദ് (വാർഡ് കൗൺസിലർ), ഫാ.ജോൺ റ്റി.വർഗ്ഗീസ് (വൈദീക സംഘം സെക്രട്ടറി), ജോൺ സി.ഡാനിയേൽ (സഭാ മാനേജിംഗ് കമ്മറ്റി അംഗം), കൃതജ്ഞത ഡി.പൊന്നച്ചൻ (മെത്രാസന കൗൺസിൽ അംഗം) എന്നിവർ നിർവ്വഹിക്കും. ഉദ്ഘാടന സമ്മേള നത്തിൽ കൊല്ലം മെത്രാസനത്തിലെ എല്ലാ വൈദികരും, പള്ളി കൈസ്ഥാനികളും, സെക്രട്ടറിമാരും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, മെത്രാസന പള്ളി പ്രതിപുരുഷന്മാരും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ അംഗങ്ങളും, എല്ലാ ആത്മീയ സംഘടനകളുടെയും ചുമതലക്കാരും, പ്രവർത്തകരും കൂടാതെ, മെത്രാസന കൗൺസിൽ അംഗങ്ങളും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും, മെത്രാസനത്തിലെ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ചുമതലക്കാരും വിശ്വാസികളും പങ്കെടുക്കും.
പി.റ്റി ഷാജൻ (ജനറൽ കൺവീനർ),നോബിൾ വർഗ്ഗീസ് (ജനറൽകോ-ഓർഡിനേറ്റർ),ഫിലിപ്പ് തരകൻ (പബ്ലിസിറ്റി ചെയർമാൻ),സാജു വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ),ഡി.പൊന്നച്ചൻ (കൗൺസിൽ അംഗം),സിബിൻ തേവലക്കര (മീഡിയ സെൽ സെക്രട്ടറി),ബിജു സാമുവേൽ (മീഡിയ സെൽ)എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
