25.8 C
Kollam
Wednesday, July 16, 2025
HomeRegionalCultural"സിക" ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ഡിസംബർ 22,23 തീയതികളിൽ; സിനിമാ പ്രവർത്തകരുടെ...

“സിക” ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള ഡിസംബർ 22,23 തീയതികളിൽ; സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ

- Advertisement -
- Advertisement - Description of image

മൈനാഗപ്പളളി ആസ്ഥാനമായി രൂപീകൃതമായ “സിക” ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം 22 വൈകിട്ട് അഞ്ചിന് മൈനാഗപ്പള്ളി എസ് സി വി യുപി . ആഡിറ്റോറിയത്തിൽ വിശ്വ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപൻ അദ്ധ്യക്ഷനാകും. തിരക്കഥാകൃത്ത് പി അനന്ത പത്മനാഭൻ മുഖ്യ അതിഥിയാകും. തുടർന്ന് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര പുരസ്ക്കാരം നേടിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം അരങ്ങേറും.

23 ന് രാവിലെ 8 ന് കുട്ടികൾക്കായി കഥാരചന, ഹ്രസ്വചിത്ര നിരൂപണം, ചിത്രരചന, അഭിനയ മത്സരം എന്നിവയും തുടർന്ന്, ചലച്ചിത്ര സംവിധായകൻ ആദർശ് എൻ കൃഷ്ണയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫിലിം വർക്ക്ഷോപ്പും സിനിമ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും നടക്കും. മാധ്യമ പ്രവർത്തകൻ പി കെ അനിൽ കുമാർ മോഡറേറ്ററാകും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും കോവൂർ കുഞ്ഞുമോൻ എം എൽ എ ഉത്ഘാടനം ചെയ്യും. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അദ്ധ്യക്ഷത വഹിക്കും. ‘രോമാഞ്ചം ഒതളങ്ങ തുരുത്ത് ‘ ഫെയിം അബിൻ ബിനോ മുഖ്യാതിഥിയായി പങ്കെടുക്കും.

കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ

മത്തായി സുനിലും ബൈജു മലനടയും അവരിപ്പിക്കുന്ന നാടൻ പാട്ടുകളോടെ ഹ്രസ്വ ചലച്ചിത്രോത്സവത്തിന് പരിസമാപ്തിയാകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments