കൊല്ലം എസ് എം പി മുതൽ കോർപ്പറേഷൻ വരെയുള്ള റോഡ് തകർന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇത്രയും നാൾ പിന്നിടുമ്പോഴും അത് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. ഇരുചക്ര വാഹന യാത്രക്കാർ സ്ഥിരമായും അപകടത്തിൽപ്പെടുന്നത് സാധാരണമാണ്.