25.1 C
Kollam
Monday, July 21, 2025
HomeNewsഇന്ത്യയുടെ ആഗോള സ്വീകാര്യത ഉയരുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി മുർമു

ഇന്ത്യയുടെ ആഗോള സ്വീകാര്യത ഉയരുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി മുർമു

- Advertisement -
- Advertisement - Description of image

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും രാഷ്ട്രപതി പറഞ്ഞു.

സ്കൂൾ പഠന കാലത്തെ ഓർമ്മകൾ ഓർത്തെടുത്തായിരുന്നു രാഷ്ട്രപതി. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും രാഷ്ട്രപതി പങ്കുവച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments