24.4 C
Kollam
Friday, January 30, 2026
HomeLifestyleHealth & Fitnessകൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം

കൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം

- Advertisement -

ശരീരമാകെ ക്ഷണം അനുഭവപ്പെടുന്നു. എന്തെങ്കിലും കൈയിലെടുക്കുമ്പോഴും എഴുതുമ്പോഴും കൈ വിറയ്ക്കുന്നു. ശരിയായി ഒപ്പിടാനും കഴിയുന്നില്ല. എന്തായിരിക്കാം കാരണങ്ങൾ.

ഇതിന് റൈറ്റേസ് ക്രാമ്പ്, റ്റൈപ്പിംഗ് ക്രാമ്പ് എന്നൊക്കെ പറയാറുണ്ട്. സാധാരണഗതിയിൽ ഇങ്ങനെ സംഭവിക്കുന്നത് കൂടുതലും മാനസികമാണ്.

പ്രധാന കാരണം മാനസിക വൈകല്യം

മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ പലതും നടക്കാതെ വരുമ്പോൾ ശരീരത്തിന് ചില വ്യതിയാനങ്ങൾ വരും. പല വിഷമങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടാതിരുന്നാൽ ഇങ്ങനെ സംഭവിക്കാം. അത് മാംസപേശികളെ ബാധിച്ച് വിറയലായി മാറിയേക്കാം. ഇത്തരം സന്ദർഭത്തിൽ പ്രത്യേകിച്ച് അപരിചിതരെ കാണുമ്പോൾ,മേലധികാരിളെ കാണുമ്പോൾ, ദേഷ്യം വരുമ്പോൾ ഈ വിറയൽ അധികമാകും. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ വൈകാരികമാകാതിരിക്കാൻ ശ്രമിക്കുക. ശരീരവും മനസും ശരിയായി വിശ്രമിക്കാൻ അനുവദിക്കുക.തീരെ കഴിയാതെ വന്നാൽ ഒരു മനോരോഗ വിദഗ്ദന്റെ ഉപദേശം തേടുകയാണ് അഭികാമ്യം.

കാര്യം നിസ്സാരമാണെങ്കിലും ഇത് പലപ്പോഴും അപകർഷതയ്ക്കും വ്യക്‌തിത്തത്തിനും ഭംഗം വരുത്താൻ ഇടവരുത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments