കൊല്ലം പേരൂര്‍ മീനാക്ഷിവിലാസം ഗവൺമെൻ്റ് എൽ. പി.എസ്.ലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ കാമ്പയിൻ്റെ ഭാഗമായി വിളംബര ജാഥ നടത്തി.”ലഹരിയെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുക” എന്ന സന്ദേശം ഉയർത്തി ബലൂൺ പറത്തലും നടത്തി.കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസക്കമ്മിറ്റി ചെയർമാനും സ്കൂൾ എസ്. എം. സി. ചെയർമാനുമായ റ്റി .അർജ്ജുനൻ പിള്ള വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.ലഹരി മൂലം സമൂഹത്തിൽ ഉണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് കിളികൊല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സജിത്ത് സജീവ് സംസാരിച്ചു. പ്രഥമാദ്ധ്യാപിക പി.രാജി , പി. ടി. എ പ്രസിഡൻ്റ് സുഭാഷ് , അദ്ധ്യാപകർ, എസ്. എം.സി. അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലഹരി വിരുദ്ധ കാമ്പയിൻ; പേരൂര്‍ മീനാക്ഷിവിലാസം ഗവൺമെൻ്റ് എൽ. പി.എസിൽ
- Advertisement -
- Advertisement -
- Advertisement -
- Advertisement -