24.6 C
Kollam
Tuesday, July 22, 2025
HomeNewsതമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്ക് വിറ്റതായി ആരോപണം; പഞ്ചാബ് ഗവർണർ

തമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്ക് വിറ്റതായി ആരോപണം; പഞ്ചാബ് ഗവർണർ

- Advertisement -
- Advertisement - Description of image

തമിഴ്‌നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്കാണ് വിറ്റതെന്ന ഗുരുതര ആരോപണവുമായി പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് രംഗത്ത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ താൻ ഇടപെടുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ തനിക്ക് പങ്കുണ്ടെന്നും അദ്ദേഹ പറഞ്ഞു. നാല് വർഷം തമിഴ്‌നാട് ഗവർണറായിരുന്നു. അവിടെ വൈസ് ചാൻസലർ നിയമനം വളരെ മോശമായിരുന്നു. വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപക്കാണ് വിൽക്കുകയായിരുന്നുവെന്നും പുരോഹിത് ആരോപിച്ചു.

താൻ അവിടെ ഗവർണറായിരിക്കുമ്പോൾ സ്ഥിതി മാറി. നിയമപ്രകാരം തമിഴ്‌നാട്ടിലെ 27 സർവകലാശാലകളിൽ 27 വിസിമാരെ നിയമിച്ചു. പഞ്ചാബ് സർക്കാർ എന്നെക്കണ്ട് പഠിക്കണം. പഞ്ചാബിൽ ആരാണ് കഴിവുള്ളതെന്നും കഴിവില്ലാത്തതെന്നും എനിക്കറിയില്ല. പക്ഷേ ഇവിടെ വിദ്യാഭ്യാസം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടിനും കേരളത്തിനും സമാനമായി പഞ്ചാബിലും സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാറും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments