28.1 C
Kollam
Wednesday, January 28, 2026
HomeNewsCrimeസ്വകാര്യ ബസില്‍ യാത്രക്കിടെ പൊലീസുകാരന്റെ പിസ്റ്റല്‍ മോഷണം പോയി; യുവതിയടക്കം മൂന്നു പേര്‍ പിടിയിൽ

സ്വകാര്യ ബസില്‍ യാത്രക്കിടെ പൊലീസുകാരന്റെ പിസ്റ്റല്‍ മോഷണം പോയി; യുവതിയടക്കം മൂന്നു പേര്‍ പിടിയിൽ

- Advertisement -

ആലപ്പുഴയിൽ സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ പൊലീസുകാരന്റെ പിസ്റ്റല്‍ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്നു പേര്‍ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. പിസ്റ്റല്‍ മോഷ്ടിച്ച സംഘത്തെ ആലപ്പുഴ ബീച്ചില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റല്‍ കിട്ടിയത് യുവതിയുടെ ബാഗില്‍ നിന്നാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments