25.4 C
Kollam
Saturday, July 19, 2025
HomeNewsനവരാത്രി വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത്; എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട്

നവരാത്രി വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത്; എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട്

- Advertisement -
- Advertisement - Description of image

വിശാഖപട്ടണത്തിലെ 135 വര്‍ഷം പഴക്കമുളള ദേവീ ക്ഷേത്രത്തില്‍ വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്. ആകെ എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടാണ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം അലങ്കരിച്ചത്.

ഇത് ഭക്തരില്‍ നിന്നും സമാഹരിച്ചതാണെന്നും ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ആഭരണങ്ങളും പണവും ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചുകൊടുക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഈ പണം ക്ഷേത്ര ട്രസ്റ്റിലേക്ക് എടുക്കില്ലെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. കൊല്‍ക്കത്ത, മുംബൈ, വിശാഖപട്ടണം തുടങ്ങി എല്ലാ നഗരങ്ങളിലും വിപുലമായി ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടന്നു. ദുര്‍ഗാഷ്ടമി നാളില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും തൊഴിലാളികള്‍ പണിയായുധങ്ങളും മറ്റും ഭക്തിയോടെ പൂജ വയ്ക്കാറുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments