29.6 C
Kollam
Saturday, April 12, 2025
HomeNewsCrimeമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

- Advertisement -
- Advertisement -

14 കാരിയായ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി അമ്മ. മദ്യപാനിയായ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം, കഴിഞ്ഞ രണ്ട് വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു 36 കാരി. യുപിയിലെ ലഖിംപൂർ ഖേരി ജില്ലയിലെ മഹേവഗഞ്ച് മേഖലയിലാണ് സംഭവം.

സംഭവ സമയം ഫാമിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഭാഗ്യവശാൽ കൃത്യസമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ തന്നെയും ആക്രമിച്ചതായി യുവതി പറത്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അടുക്കളയിൽ നിന്ന് കത്തി കൊണ്ടുവന്ന് പ്രതിയുടെ സ്വകാര്യഭാഗങ്ങൾ വെട്ടിമാറ്റിയെന്നും ചെയ്തതിൽ എനിക്ക് പശ്ചാത്താപമില്ല എന്നും അമ്മ പൊലീസിൽ മൊഴി നൽകി.

പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), പോക്‌സോ ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എസ്.എച്ച്.ഒ ലഖിംപൂർ സ്റ്റേഷൻ ചന്ദ്രശേഖർ സിംഗ് സൈഡ് പറഞ്ഞു. പ്രതിയുടെ നില ഗുരുതരമായതിനാൽ ഉന്നത ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments