25.9 C
Kollam
Tuesday, July 15, 2025
HomeNewsCrimeവീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

- Advertisement -
- Advertisement - Description of image

ഇറാഖില്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ കഴുത്തിന് മുറിവേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. വൈ ഫൈ പാസ് വേഡ് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പൊലീസ് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments