26.8 C
Kollam
Friday, August 29, 2025
HomeNewsCrimeകാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ; കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ

കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ; കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ

- Advertisement -
- Advertisement - Description of image

കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ കാറിനുള്ളിൽ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.

പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു അഖിൽ. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളിൽ തന്നെ ഇരുന്ന അഖിൽ ഏറെ നേരമായിട്ടും എത്താത്തതിനാൽ മാതാവ് അന്വേഷിച്ച് എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.

ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് എത്തി കാർ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദുരൂഹത മുൻനിർത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments