പാര്‍ട്ടി സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വിഭാവനം ചെയ്ത ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രമായ സുഭാഷിസത്തെ മുന്‍നിര്‍ത്തി സംസ്ഥാനവ്യാപക പ്രചാരണം സംഘടിപ്പിക്കുവാന്‍ കൊല്ലത്തു നടന്ന ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദ്വിദിന പാര്‍ട്ടി സ്കൂ ള്‍ തീരുമാനിച്ചു.
സമാപന സമ്മേളനം സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ടി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. നേതാജിയുടെ ജീവിത ദര്‍ശനങ്ങളും ഐ.എന്‍.എ യുടെ വീരേതിഹാസങ്ങളും വ്യാപകമായി സ്കൂള്‍-കോളേജ് സിലബസ്സില്‍ ഉള്‍പ്പെടുത്തണമെന്നും യൂണിവേഴ്സിറ്റികളില്‍ നേതാജി ചെയറുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാജിയുടെ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയുണ്ടെന്നും അത് പ്രചരിപ്പിക്കുവാ ന്‍ ബഹുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്നും ചെറുപ്പക്കാരെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ നടത്തുമെന്നും മനോജ് കുമാർ പറഞ്ഞു.
രണ്ടു ദിവസങ്ങളായി നടന്ന പാര്‍ട്ടി സ്കൂളി ല്‍ പാര്‍ട്ടിയുടെ ചരിത്രം, മാനിഫെസ്റ്റോ, ഭരണഘടന, പാര്‍ട്ടി പതാകയില്‍ വരുത്തിയ മാറ്റങ്ങള്‍, വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ശക്തിപ്പെടുത്തുവാനുള്ള കര്‍മ്മ പരിപാടികള്‍, ഇടതു-മതേതര-ജനാധിപത്യ ഐക്യത്തിന്‍റെ കാലിക പ്രസക്തി, എങ്ങനെ ഒരു നല്ല സുഭാഷിസ്റ്റ് ആകാം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ കൌണ്‍സില്‍ തീരുമാനങ്ങള്‍ ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ വിശദീകരിച്ചു.
കേന്ദ്രക്കമ്മറ്റിയംഗം ബി.രാജേന്ദ്രന്‍ നായര്‍, സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗങ്ങളായ ബൈജു മേനാച്ചേരി, ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, ആര്‍.എസ്. ഹരി, ജഗതി രാജന്‍,പ്രകാശ് മൈനാഗപ്പള്ളി, സി.കെ. ശിവദാസ്, പോഷക സംഘടനാ ഭാരവാഹികളായ എ.ഇ. സാബിറ, ശ്രീജാ ഹരി, വി.പി.സുഭാഷ്, കെ.ബി.രതീഷ്, വിനീഷ് സുകുമാരന്‍, രാജന്‍ പൈക്കാട്ട്, ഫ്രാന്‍സിസ് പി ന്‍ ഹീറോ, കിളികൊല്ലൂര്‍ രംഗനാഥ്, മോഹന്‍ കാട്ടാശ്ശേരി, കുരീപ്പുഴ അജിത്ത്, വിദ്യാധരന്‍ ഹരിപ്പാട്, ആരിഫാ മുഹമ്മദ്, മധു, ബാബുരാജ്, രാജീവ് ചാക്യാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.