23.7 C
Kollam
Wednesday, February 5, 2025
HomeNewsCrimeസ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു; സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു; സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

- Advertisement -
- Advertisement -

മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 45 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച പകല്‍ 10.30 ഓടെ മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിയായ രേഷ്മ 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തതിനു ശേഷം പണം നല്‍കി ബില്‍ കൈപ്പറ്റി. തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി. എന്നാല്‍ ഇവര്‍ കടയിലെത്തിയില്ല. രാത്രി 7 30 ഓടെ പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്.

കടയില്‍ വന്നു പോയ കോയമ്പത്തൂര്‍ സ്വദേശിനി ആഭരണങ്ങള്‍ എടുത്തതാകാമെന്ന സംശയത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യം ഉള്‍പ്പെടെ ജൂവലറി ഉടമ മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇത് പരിശോധിക്കവെയാണ് മേക്ഷണം നടന്നത് മനസിലാക്കിയത്. തുടര്‍ന്ന് മൂന്നാറിലെ വിവിധ കടകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങളില്‍ തമിഴ്‌നാട് രജിസ്റ്റേഷനുള്ള വാഹനത്തില്‍ യുവതി കയറുന്നതായി കണ്ടെത്തിയത്. പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്ന് പിടിച്ചത്. വൈകുന്നേരത്തോടെ മൂന്നാറിലെത്തും. എന്നാല്‍ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments