26.9 C
Kollam
Saturday, July 19, 2025
HomeRegionalCulturalചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ

- Advertisement -
- Advertisement - Description of image

വിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു.

പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി,
ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ നോവൽ തെരഞ്ഞെടുത്തത്.
BOOK SUMMARY

22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്… രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട്‌ സൈറണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു…

ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
2022 ജൂൺ 15-ന് വൈകിട്ട് കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ
ഡോ. കെ. പ്രസന്നരാജനും സെക്രട്ടറി വിനീഷ് വി. രാജും അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments