28.4 C
Kollam
Tuesday, October 14, 2025
HomeNewsCrimeവിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; വിസയും റദ്ദാകും

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; വിസയും റദ്ദാകും

- Advertisement -

യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു.കേന്ദ്ര വിദേശകാര്യവകുപ്പ് ആണ് നടപടിയെടുത്തത്. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം പൊലീസ് യുഎഇയെ അറിയിക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.വിജയ് ബാബു മറ്റേതെങ്കിലും രാജ്യത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.

പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായില്‍ തങ്ങുന്നതു നിയമ വിരുദ്ധമാകും എന്നതു കണക്കിലെടുത്താണ് വിജയ് ബാബുവിന്റെ നീക്കം.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനാണ് വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനും വിജയ് ബാബു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.
യുവനടിയുടെ പരാതി കഴിഞ്ഞ മാസം 22നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments