27.5 C
Kollam
Wednesday, March 12, 2025
HomeMost Viewedകൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; 60 ലധികം വീടുകളില്‍ വെള്ളം കയറി

കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; 60 ലധികം വീടുകളില്‍ വെള്ളം കയറി

- Advertisement -
- Advertisement -

കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൊച്ചി -കളമശേരി- വി ആര്‍ തങ്കപ്പന്‍ റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി.പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറന്‍ജ് അലര്‍ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

പെരിങ്ങല്‍കുത്ത് ഡാം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ മരം കടപുഴകി വീണു. പുലര്‍ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments