കേരളത്തില്‍ ഇന്ന് തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതിചെയ്യുന്ന ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 3-4 ദിവസം പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കാനാണ് സാധ്യത. ഇതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണം.മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കി. നിലവിൽ കെഎസ്ഇബിയുടെ കക്കി, പൊന്‍മുടി, പൊരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ മൂന്ന് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ചൊവ്വാഴ്‌ച്ച വരെ കനത്ത മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്
- Advertisement -
- Advertisement -
- Advertisement -
- Advertisement -