25.6 C
Kollam
Friday, October 17, 2025
HomeMost Viewedനെല്ലിയാമ്പതിയില്‍ അപകടം : വെള്ളച്ചാട്ടത്തില്‍ വീണ് ഒരാൾ മരിച്ചു

നെല്ലിയാമ്പതിയില്‍ അപകടം : വെള്ളച്ചാട്ടത്തില്‍ വീണ് ഒരാൾ മരിച്ചു

- Advertisement -

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാൾ മരിച്ചു. കുണ്ട്‌റ ചോല വെള്ള ചാട്ടത്തിലാണ് അപകടം ഉണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ് രാജ് (37) ആണ് മരിച്ചത്. മൂന്നംഗ സംഘം നെല്ലിയാമ്പതിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു .നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments