25.4 C
Kollam
Wednesday, July 23, 2025
HomeNewsCrimeഞെട്ടിപ്പിക്കുന്ന വാര്‍ത്ത ; നവജാതശിശുവിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി ; മാതാവ് ഒളിവില്‍ ;...

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ; നവജാതശിശുവിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി ; മാതാവ് ഒളിവില്‍ ; സംഭവം തലസ്ഥാന നഗരിയില്‍

- Advertisement -
- Advertisement - Description of image

നെടുമങ്ങാടിന് സമീപം പിഞ്ചു കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം നടന്നത്. കിണറിന് സമീപം കുഴിയെടുത്ത ശേഷമാണ് പിഞ്ചു കുഞ്ഞിനെ അതിലിട്ട് മൂടിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ ഇന്നു രാവിലെ മുതല്‍ ഒളിവിലാണ്. 29 വയസുകാരിയായ വിജി ടെക്‌സ്‌റ്റൈല്‍സിലാണ് ജോലി നോക്കുന്നത്.

അയല്‍വാസികള്‍ക്ക് വിജി ഗര്‍ഭിണിയാണെന്ന സംശയം തുടക്കം മുതലെ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ വയറില്‍ മുഴയാണെന്നായിരുന്നു അവര്‍ അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. വീടിനുള്ളില്‍ രക്തവും മറ്റും കാണപ്പെട്ട സാഹചര്യത്തിലാണ് അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയത്.

ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷം മുമ്പ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. പലപ്പോഴും ഒരു യുവാവിനെ വിജിയോടൊപ്പം വീട്ടില്‍ കണ്ടിരുന്നതായും ഇയാള്‍ തന്നോടൊപ്പം ജോലി ചെയ്യുന്നതായി വിജി അയല്‍വാസികളോട് പറഞ്ഞിരുന്നതായും പോലീസിന് ഇവര്‍ മൊഴി നല്‍കി. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments