വളരെയേറെ ചരിത്ര പ്രാധാന്യമുണ്ടായിരുന്ന കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് തീർത്തും ഒരു സങ്കൽപം മാത്രമാണ്. അതിന്റെ അവശിഷ്ടം പോലും അവിടെ കാണാൻ ഇല്ലാത്ത അവസ്ഥയിലാണ്. പൊഴിക്കര കൊട്ടാരം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബം ആണ്. തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന ആലങ്ങാടും വടക്കൻ പറവൂരും കൊച്ചിക്ക് തിരിച്ചു നൽകുന്നതായി ഒരു രേഖയിൽ സൂത്രധാരനായ കൊച്ചിയിലെ മന്ത്രി ജയന്തൻ ശങ്കരൻ നമ്പൂതിരി തിരുവിതാംകൂർ മഹാരാജാവിനെ കൊണ്ട് ഒപ്പു വയ്പ്പിച്ചു.
ഈ വിവരം ദിവാൻ രാജാകേശവദാസൻ എങ്ങനെയോ അറിയാൻ ഇടയായി. കേശവദാസൻ അയാളെ പിന്തുടർന്ന് കോഴിക്കോട് കൊട്ടാരത്തിൽ വച്ച് പിടികൂടി രാജാവിനെ കൊണ്ട് ഒപ്പ് വയ്പിച്ച രേഖ പിടിച്ചു വാങ്ങി. ഈ സംഭവത്തോടെയാണ് പൊഴിക്കര കൊട്ടാരം പ്രസിദ്ധമായത്.
രാജ്യ സഞ്ചാരത്തിനായി തിരുവനന്തപുരത്തുനിന്ന് ജലമാർഗ്ഗം വള്ളത്തിൽ എത്തുന്ന രാജാക്കൻമാർ പരവൂർ മണിയങ്കുളത്ത് ഇറങ്ങി പല്ലക്കിലാണ് പൊഴിക്കര കൊട്ടാരത്തിലെത്തി വിശ്രമിച്ചിരുന്നത്. ഇപ്പോൾ ഈ കൊട്ടാരം തീർത്തും ഇല്ലാതായിരിക്കുകയാണ്.
കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് ചരിത്രത്തിന്റെ ഓർമ്മയിൽ മാത്രം; അതോടെ ഒരു ചരിത്രസ്മാരകവും വിസ്മൃതിയിലായി
- Advertisement -
- Advertisement -
- Advertisement -
- Advertisement -