26.8 C
Kollam
Sunday, July 12, 2026
HomeNewsകോവിഡ് 19: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും; മന്ത്രി തോമസ് ഐസക്

കോവിഡ് 19: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും; മന്ത്രി തോമസ് ഐസക്

- Advertisement -

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കോവിഡ് 19 മോശമായി ബാധിക്കുമെന്ന് ധനമന്തി തോമസ് ഐസക്. കയറ്റുമതി നിലച്ച് ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി തന്നെ ബാധിക്കും. കൊറോണ വൈറസ് പടര്‍ന്നതോടെ വിദേശികളുടെ വരവില്‍ വന്‍തോതിലാണ് കുറവ് വന്നിരിക്കുന്നത്. മാത്രല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുമാനം കുറയുന്നതും സംസ്ഥാനത്തെ ബാധിക്കും. നിലവില്‍ സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചിട്ടുണ്ട്. ഇതും അവരുടെ സമ്പദ് ഘടനയെ താറുമാറാക്കും. ഗള്‍ഫില്‍ നിന്നുള്ള വരുമാനം കുറയുന്നത് നമ്മുടെ സംസ്ഥാനത്തെയും നേരിട്ട് ബാധിക്കും. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ & ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം ബാധിക്കുകയാണ്. ഈ മേഖലകളിലെല്ലാം അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇതും തൊഴിലില്ലായ്മ കൂട്ടുന്നുണ്ട്. ഇവയൊക്കെ തന്നെ വരുമാനത്തെ ബാധിക്കുന്നതായും ധനമന്ത്രി പ്രതികരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments