27.8 C
Kollam
Friday, September 20, 2024
HomeNewsഒട്ടകത്തിനു നല്‍കുന്ന വെള്ളം മാത്രം കുടിച്ച് രണ്ടു മാസം ; സൗദിയില്‍ ആടു ജീവിതം നയിച്ച...

ഒട്ടകത്തിനു നല്‍കുന്ന വെള്ളം മാത്രം കുടിച്ച് രണ്ടു മാസം ; സൗദിയില്‍ ആടു ജീവിതം നയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവിന്റെ കഥ ഇങ്ങനെ…

- Advertisement -
- Advertisement -

നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ സൗദിയില്‍ പോകാന്‍ വിസ കിട്ടിയ സന്തോഷത്തിലായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്. എന്നാല്‍ അവിടെ എത്തിയ ശേഷമായിരുന്നു കഥയാകെ മാറിയത്.രണ്ട് മാസം ഭക്ഷണമോ ശുദ്ധ ജലമോ ഇല്ലാത്ത അവസ്ഥ. ഫാമില്‍ ഒട്ടകത്തേയും ആടുകളേയും മെയ്ക്കുന്ന ജോലിയായിരുന്നു വിഷ്ണുവിന്. കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ ഒരു മാസത്തോളം അദ്വൈതിന് അവിടെ കഴിയേണ്ടി വന്നു. ഒട്ടകത്തിന് നല്‍കുന്ന വെള്ളം മാത്രമായിരുന്നു ആദ്യം ആദ്യം നല്‍കിയിരുന്നത്. പിന്നീട് വിശന്നു പൊരിയുമ്പോള്‍ അല്‍പം ഭക്ഷണവും ആശ്വാസത്തിന് ലഭിച്ചാലായി. രാവിലെ ഉണരണം പിന്നീട് പാതിര വരെ ഒട്ടകത്തെ പരിചരിക്കണം ഇടയ്ക്ക് ഇടയ്ക്ക് വിശന്നു വലഞ്ഞപ്പോള്‍ ഒട്ടകത്തിനു നല്‍കി വന്നിരുന്ന ഭക്ഷണത്തില്‍ നിന്ന് അല്‍പാല്‍പം ഭക്ഷിച്ചു.

ഇത് ഒരിക്കല്‍ കണ്ടു പിടിച്ച അറബി വിഷ്ണുവിനെ ചാട്ടവാര്‍ കൊണ്ട് 100 വട്ടം പ്രഹരിച്ചു. എന്നിട്ടും തീര്‍ന്നില്ല പക. പുറം പണിക്കു പുറമെ വീട്ടിലെ മുഴുവന്‍ പണിയും അറബി വിഷ്ണുവിനെ കൊണ്ട് ചെയ്യിച്ചു. ഒടുവില്‍ ആദ്യമാസത്തെ ശമ്പളത്തിനായി അറബിയുടെ സമക്ഷമെത്തിയ വിഷ്ണുവിനോട് സ്‌പോണ്‍സര്‍ തലേ ദിവസം വന്ന് ഒപ്പിട്ടു വാങ്ങിയെന്നായിരുന്നു മറുപടി. സ്‌പോണ്‍സറിനെ പലകുറി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സ്‌പോണ്‍സര്‍ ഫോണ്‍ എടുക്കുന്നില്ല. പിന്നീട് എപ്പഴോ സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ പണം നാട്ടിലേക്ക് അയച്ചു. അപ്പോഴേക്കും രണ്ടു മാസം പിന്നിട്ടിരുന്നു.

ഒടുവില്‍ സഹികെട്ട് ആരുടെയോ ഫോണില്‍ നിന്ന് രക്ഷിതാക്കളെ ബന്ധപ്പെട്ടു. തുടര്‍ന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ വേണുകുമാര്‍ നോര്‍ക്കയുടെ സഹായം തേടി. എന്നാല്‍ അദ്വൈത് എവിടെ എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരാഴ്ചക്ക് ശേഷം അദ്വൈത് വീണ്ടും സഹായം തേടി വീട്ടിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ മാപ്പ് നോര്‍ക്കക്ക് അയച്ചു നല്‍കാന്‍ പിതാവ് ആവശ്യപ്പെട്ടു. ഈ മാപ്പ് ലഭിച്ച ഉടന്‍ തന്നെ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അവിടുത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് ദമാമില്‍ നിന്ന് 40 കി.മീറ്റര്‍ അകലെ മരുഭൂമിയില്‍ ക്ഷീണിച്ച് അവശനായ നിലയില്‍ അദ്വൈതിനെ കണ്ടെത്തിയത്. പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നോര്‍ക്ക തന്നെ ടിക്കറ്റെടുത്ത് നല്‍കി അദ്വൈതിനെ നാട്ടിലെത്തിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments