25.4 C
Kollam
Wednesday, July 23, 2025
HomeNewsശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ തുടരുന്നു; ഒപ്പമെത്തിയ...

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ തുടരുന്നു; ഒപ്പമെത്തിയ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളക് പൊടി സ്പ്രേ ചെയ്തു പ്രതിഷേധക്കാര്‍ ; മടങ്ങി പോകണമെന്ന് പോലീസ് സംഘം; ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി

- Advertisement -
- Advertisement - Description of image

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയെ തൃപ്തിദേശായിയും സംഘവും കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസില്‍ തുടരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ദര്‍ശനം നടത്തുന്നതിനായി ഇക്കുറിയും എത്തിയിട്ടുണ്ട്.
അതേസമയം, യുവതികള്‍ ശബരീശ ദര്‍ശനത്തിനായി എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി . ഇവര്‍ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്തു. നേരത്തെ വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തുകയായിരുന്നു. പോലീസ് സുരക്ഷ ഒരുക്കണമെന്നതാണ് ഇവരുടെ ആവശ്യം. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങിപോകാമെന്നുമാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നുമാണ് ഇവര്‍ പോലീസ് മുമ്പാകെ ആവശ്യപ്പെടുന്നത്. എന്നാല്‍ ുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നും മടങ്ങി പോകണമെന്നും സംഘത്തോട് പോലീസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments