25.2 C
Kollam
Thursday, March 13, 2025
HomeNews'സഖ്യം ചേരാം പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം'; ശിവസേനക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

‘സഖ്യം ചേരാം പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം’; ശിവസേനക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

- Advertisement -
- Advertisement -

തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പ്രതിസന്ധി നേരിടുകയാണ് ശിവസേന. എന്നാല്‍ ശിവസേനയുമായി സഖ്യത്തിനൊരുക്കമാണെന്നും പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ദല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് മുന്നോടിയായി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

‘ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമാവുമെന്നും കോണ്‍ഗ്രസ്-എന്‍.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും ‘യഥാര്‍ത്ഥ ലിബറല്‍’ ആണെന്ന് ശിവസേന ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

എന്‍.സി.പിയുടെ മുതിര്‍ന്ന നേതാക്കളുമായി ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ സംസ്ഥാനത്ത് സുസ്ഥിരമായ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദവി പൂര്‍ണമായും ശിവസേനയ്ക്ക് നല്‍കാതെ പകുതി വര്‍ഷം ശിവസേനയും പകുതി വര്‍ഷം എന്‍.സി.പിയും ഭരിക്കുമെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments