ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര 2018 സെപ്തംബര്‍ 28 -ല്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. അതേസമയം , ലഭിക്കുന്ന വിവരം അനുസരിച്ച് തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് നല്‍കുന്ന നിര്‍ദേശം. മാത്രമല്ല , ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് വിധിയെഴുതി ഏഴംഗ ബെഞ്ചിന് വിട്ടു.
അതേസമയം, മതത്തിനും ആചാര അനുഷ്ഠാനങ്ങള്‍ക്കും വലിയ പ്രാധാന്യം കോടതി കല്‍പ്പിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണിതെന്ന് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ കേസ് വിശാല ബെഞ്ചിന് വിടണമെന്ന് നിലപാടെടുത്തു. എന്നാല്‍ രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹര്‍ജികള്‍ തള്ളണമെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
മതമാണ് വലുതെന്ന നിലപാടില്‍ മൂന്ന് ജഡ്ജിമാര്‍: എന്ത് മതം? ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -