25.8 C
Kollam
Friday, November 22, 2024
HomeNewsമുഖ്യമന്ത്രി അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു 'കാല്‍ത്താങ്ങ്'; ഇരു കൈകള്‍ ഇല്ലാത്ത യുവ ചിത്രകാരന്റെ സംഭാവന...

മുഖ്യമന്ത്രി അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ‘കാല്‍ത്താങ്ങ്’; ഇരു കൈകള്‍ ഇല്ലാത്ത യുവ ചിത്രകാരന്റെ സംഭാവന ; റിയാലിറ്റി ഷോകളിലൂടെ നേടിയ തുക

- Advertisement -
- Advertisement -

ജന്മനാ കൈകള്‍ നഷ്ടപ്പെട്ട യുവ ചിത്രകാരന്‍, ആലത്തൂര്‍ സ്വദേശി പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന വിശേഷം ഫേസ്ബുക്കിലൂടെ പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസിക്കുന്നുണ്ടെന്ന് തുക കൈമാറിയ ശേഷം പ്രണവ് പറഞ്ഞു. വില മതിക്കാനാവാത്ത വലിയ മൂല്യമാണ് പ്രണവ് എന്ന ഈ ചെറുപ്പക്കാരന്റെ സംഭാവനക്കുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂര്‍വം യാത്രയാക്കിയത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments