പശുക്കളെക്കുറിച്ച് പഠിക്കാന്‍ കോഴ്സുമായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കാമധേനു മിഷന്‍. പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്.
പശുവിന്റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അഞ്ച് വിഭാഗങ്ങളിലായായി എണ്‍പത് ക്ലാസുകള്‍ നല്‍കാനാണ് കാമധേനു മിഷന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല പശു കേന്ദ്രീകൃത ടൂറിസം പദ്ധതിയും തുടങ്ങാനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. പശു കേന്ദ്രീകൃത വ്യവസായത്തിന്റെ അനന്ത സാധ്യതകളെ പറ്റി സംരഭകര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്‍കാനാണ്് കോഴ്‌സ് ആരംഭിക്കുന്നത്. മാത്രമല്ല പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നവര്‍ക്ക് ആദ്യം മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കാനും തയ്യാറാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഗോമാതാവിനെ പറ്റി ഇനി പ്രസംഗം മാത്രമല്ല ; ക്ലാസുകളും നടത്തും ; പശുക്കളെ പറ്റി പഠിക്കാന്‍ പുതിയ കോഴ്‌സുമായി കേന്ദ്രം വരുന്നു…
- Advertisement -
- Advertisement -
- Advertisement -
- Advertisement -