24.9 C
Kollam
Friday, November 22, 2024
HomeNewsമഹാരാഷ്ട്രയില്‍ ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

മഹാരാഷ്ട്രയില്‍ ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

- Advertisement -
- Advertisement -

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തര്‍ക്കം തുടരവെ ശിവസേന എംഎല്‍എ മാര്‍ ബിജെപിയിലേക്കെന്ന് വാര്‍ത്തകള്‍. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരാണ് ബിജെപിയിലേക്ക് ചുവടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ അച്ചടിച്ചുവന്നിരിക്കുന്നത്.
എം.എല്‍.എമാരെ പണം കൊടുത്തു ബിജെപി പാട്ടിലാക്കുന്നതായാണ് സാമ്‌നയില്‍ ശിവസേന ആരോപിക്കുന്നത്. എന്നിരുന്നാലും എം.എല്‍.എമാര്‍ കൂറുമാറില്ലെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനായി ബി.ജെ.പി ഇന്ന് ഗവര്‍ണറെ കാണും.
നവംബര്‍ ഒമ്പതിന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ഈ തിരക്കിട്ട നീക്കം നടത്തുന്നത്.

അടുത്ത ദിവസം ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ മുന്‍ഗാതിവാര്‍ പറഞ്ഞത്. ‘നിങ്ങള്‍ക്ക് എത്രശ്രമിച്ചാലും ജലത്തെ തമ്മില്‍ വേര്‍ത്തിരിക്കാനാവില്ല. അതുപോലെയാണ് ശിവസേനയും ‘ ബി.ജെ.പിയും സുധീര്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments