25 C
Kollam
Monday, July 21, 2025
HomeNewsനസീമിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കമന്റിട്ട രണ്ടു പേര്‍ക്കും കലശലായ അടി ; ...

നസീമിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കമന്റിട്ട രണ്ടു പേര്‍ക്കും കലശലായ അടി ; നെഗറ്റീവ് കമന്റിട്ട രണ്ടുപേരെ ഇടിമുറിയിലിട്ട് തല്ലിച്ചതച്ചു; അഭയം പ്രാപിച്ചത് ജനറല്‍ ആശുപത്രിയില്‍

- Advertisement -
- Advertisement - Description of image

പി.എസ്.സി തട്ടിപ്പു , യൂണിവേഴ്‌സിറ്റിയില്‍ സഹപാഠിയെ കുത്തിയ കേസ് എന്നിവയില്‍ പ്രതിയായ നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നെഗറ്റീവ് കമന്റിട്ട രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവരെയാണ് കോളേജിനകത്തിട്ട് ഒരു സംഘം മര്‍ദിച്ചത്. കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസം ടി.സി വാങ്ങാനെത്തിയതായിരുന്നു.

കത്തിക്കുത്ത് കേസിലടക്കം ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഇവര്‍ നസീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.ടി.സി വാങ്ങുന്നതിനായി ഇവര്‍ എത്തുന്നതറിഞ്ഞ് തൊട്ടടുത്തെ സംസ്‌കൃത കോളേജില്‍ നിന്നും ഒരു സംഘമെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു.

കോളേജിലെ കുപ്രസിദ്ധമായ ഇടിമുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം. മര്‍ദനത്തില്‍ കത്തിക്കുത്ത് കേസില്‍ ഉള്‍പ്പെട്ട ആളുകളും ഉള്‍പ്പെട്ടിരുന്നു. നിസാമിനെ ഫേസ്ബുക്കില്‍ കൂടുതലായി വിമര്‍ശിച്ച ശ്യാമിനായിരുന്നു മര്‍ദനം കൂടുതലേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ അഭയം തേടി. എന്നാല്‍ ഇവിടെ എത്തിയ സംഘം പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി. ഭയത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതില്‍ നിന്നും യുവാക്കള്‍ പിന്‍മാറുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments