26 C
Kollam
Sunday, September 21, 2025
HomeNewsകാണികള്‍ അമ്പരന്നു നിന്നു ; ലാല്‍ ബാഗില്‍ വിസ്മയ നിറ മഴ പെയ്യിച്ച് ഡോഗ് സ്‌ക്വാഡിന്റെ...

കാണികള്‍ അമ്പരന്നു നിന്നു ; ലാല്‍ ബാഗില്‍ വിസ്മയ നിറ മഴ പെയ്യിച്ച് ഡോഗ് സ്‌ക്വാഡിന്റെ പ്രകടനം….

- Advertisement -
- Advertisement - Description of image

ബെംഗളൂരിവില്‍ ഇക്കുറി അവരെത്തിയത് ശരിക്കും അമ്പരപ്പിക്കാന്‍ തന്നെ ആയിരുന്നു. നിര നിരയായി വന്നു നിന്ന ശ്വാന നായകന്‍മാരെ കണ്ട കാണികള്‍ ഒന്നു ഞെട്ടി. അന്വേഷണത്തിന്റെ ഭാഗമായി എത്തിയതാവുമോ അവര്‍? പിന്നെ അവരിലേക്കായി എത്തി നോട്ടം. മാര്‍ച്ച് പരേഡു പോലെ ഒന്നിനു പിറകെ ഒന്നൊന്നായി അവര്‍ നിന്നപ്പോള്‍ തടിച്ചു കൂടിയവര്‍ അന്യോന്യം ചോദിച്ചു. എന്താണിവിടെ നടക്കുന്നത്?. പിന്നീടാണ് അവര്‍ക്ക് മനസ്സിലായത്. ഇവിടെ നടക്കാന്‍ പോകുന്നത് സി.ആര്‍പി.എഫ് ഡോഗ് ബ്രീഡിഗ് ആന്‍ഡ് ട്രെയിനിംഗ് സ്‌കൂളിലെ ശ്വാനാഭ്യാസ പ്രകടനങ്ങളാണെന്ന്. ഇവിടെയെത്തിയിരിക്കുന്നതാകട്ടെ ഭീകരതയുടെ മുഖമായ ബിന്‍ലാദനെ പോലും വിറപ്പിച്ച ബെല്‍ജിയം ഷെപ്പേര്‍ഡ് മിലനോയിസ് നായ്ക്കളും. ചുറ്റും കൂടിയവരെ അമ്പരപ്പിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു മിലനോയിസ് നായ്ക്കള്‍ തങ്ങളുടെ അഭ്യാസ മുറകള്‍ ഒന്നൊന്നായി അവതരിപ്പിച്ചു. കനത്ത മഴയെ പോലും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അവരുടെ പ്രകടനം. വിവിധ തരം അഭ്യാസമുറകളും പരിശീലന രീതികളും മികവു തെറ്റാതെ ചുണകുട്ടികളായ മിലനോയ്‌സ് നായ്ക്കള്‍ അവിടെ അവതരിപ്പിച്ചു. പിന്നാലെ സിആര്‍പിഎഫ് അനൗണ്‍സ്‌മെന്റും ദുര്‍ഘടം പിടിച്ച ദൗത്യങ്ങളില്‍ ജവാന്‍മാര്‍ക്ക് കൂട്ടാവുന്ന നായ്ക്കളുടെ ശക്തി പ്രകടനമാണ് നിങ്ങള്‍ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്. ഈ കരുത്തുറ്റ പ്രകടനം നിങ്ങളേവരും ക്ഷമയോടെ കാണുക.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments