27.4 C
Kollam
Friday, September 20, 2024
HomeNewsഇനി ഒന്നല്ല നമ്മള്‍ രണ്ട്; ജമ്മുകശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍

ഇനി ഒന്നല്ല നമ്മള്‍ രണ്ട്; ജമ്മുകശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍

- Advertisement -
- Advertisement -

ചരിത്രത്തിന് ഒരു തിരുത്ത് . ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിമുതലില്ല. ഇ്ന്ത്യന്‍ ഭൂപടത്തില്‍ ഇനി രണ്ടു സ്ഥാനങ്ങളിലായിരിക്കും ജമ്മുകാശ്മീര്‍ ഇടം പിടിക്കുക.

സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി അറിയപ്പെടും.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുമ്പോഴാണ് വിഭജനം നടപ്പിലാകുന്നത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍.കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ലഡാക്കിന്റെ ആദ്യ ഗവര്‍ണര്‍ കൂടിയാണ് ഇദ്ദേഹം.
പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിന്റെ ലഫ്. ഗവര്‍ണര്‍. ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുര്‍മു അധികാരമേല്‍ക്കും.

പുതുച്ചേരിപോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീര്‍ തുടരുമ്പോള്‍ ലഡാക്കാകട്ടെ, ചണ്ഡീഗഢ് പോലെ നിയമസഭ ഇല്ലാത്ത കേന്ദ്രഭരണപ്രദേശവുമാണ്. രണ്ട് പ്രദേശത്തിന്റെയും ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments