ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടും പാഴ് വാക്കുമായി വോട്ടു ലക്ഷ്യം വെച്ച് ശ്രീധരന്‍പ്പിള്ള എറിഞ്ഞു തുടങ്ങി. സംഗതി വീണ്ടും ശബരിമല വിഷയം തന്നെ . മൂന്ന് മണ്ഡലങ്ങള്‍ പിടിക്കണമെന്ന അമിത്ഷായുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പാഴ് വാഗ്ദാനവുമായി ശ്രീധരന്‍പ്പിള്ള രംഗത്ത് വന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ തെറ്റായ പ്രചരണമാണ് ഇടതുപക്ഷം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ആവശ്യമെങ്കില്‍ മാത്രം ആചാര സംരക്ഷണത്തിനായി നിയമനിര്‍മാണം വേണമെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
‘ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. വിശ്വാസ സംരക്ഷണത്തിനായി ഭരണഘടനാപരിരക്ഷ നേടിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കും’ ശ്രീധരന്‍ പിള്ള പറഞ്ഞു.